അസമിലെ കർബി ആംഗ്ലോങ്ങിൽ കുടിയൊഴിക്കപ്പെട്ടവരിൽ മണിപ്പൂർ നിവാസികളോ മണിപ്പൂരിൽ പൂർവികരായിട്ടുള്ളവരോ ഉണ്ടെങ്കിൽ അവർക്ക് മണിപ്പൂരിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്.
അസമിലെ കർബി ആംഗ്ലോങ്ങിൽ നിന്ന് കുക്കികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുടിയേറ്റം സംബന്ധിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ അത് പരിശോധിച്ചുവരികയാണ്. അവർ അവിടെ താമസിക്കുന്നവരാണെങ്കിൽ അതായത് 1961‑ന് മുമ്പ് സ്ഥിരതാമസമാക്കിയവരാണെങ്കിൽ അവർക്ക് മണിപ്പൂരിലെ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാം എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.