തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ 7 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ശക്തമായ പേരമാരിയെത്തുടര്‍ന്ന് ഡിസംബര്‍ ഒന്നിനാണ് തിരുവണ്ണാമലൈ വിഒസി നഗറിലെ 11ാം സ്ട്രീറ്റില്‍ രാജ്കുമാര്‍ എന്നയാളുടെ വീടിന് മുകളില്‍ കൂറ്റന്‍ പാറയും മണ്ണും ഇടിഞ്ഞ് വീണ് വന്‍ അപകടമുണ്ടായത്.
ദേശീയ ദുരന്ത നിവാരണ സേനയിലെ 40ഓളം ഉദ്യോഗസ്ഥര്‍ കഠിന പരിശ്രമം നടത്തിയിട്ടും 7 പേരുടെ ജിവന്‍ രക്ഷിക്കാനായില്ല. രാജ്കുമാര്‍ (36), മീന (27), ആര്‍.ഗൗതം (9), ആര്‍ ഇനിയ (7), എസ്.രമ്യ(7), എം.വിനോദിനി (14), മഹാ (7) എന്നിവരാണ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.