5 December 2024, Thursday
KSFE Galaxy Chits Banner 2

പാകിസ്ഥാനെ ഞെട്ടിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’; അഭിമാനം കടലോളമുയർത്തി ഇന്ത്യയുടെ കപ്പൽപ്പട

ഇന്ന് ദേശിയ നാവികസേനാ ദിനം 
Janayugom Webdesk
December 4, 2024 6:00 am

കാലം 1971 ഡിസംബർ. ഇന്ത്യ- പാക്ക് അതിർത്തികളിൽ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ കാഹളമുയരുന്ന സമയം . പാകിസ്ഥാൻ ആദ്യം ആക്രമണങ്ങൾക്ക് തുടക്കമിട്ടു. അവരുടെ വ്യോമസേന ഇന്ത്യയുടെ ആറ് എയർഫീൽഡുകൾ ആക്രമിച്ചു. പാക്കിസ്ഥാൻ നാവികസേനയുടെ മർമമായ കറാച്ചിയിലൂടെ തിരിച്ചടി നൽകുവാനായിരുന്ന ഇന്ത്യൻ നാവിക സേനയുടേത് പദ്ധതി. കറാച്ചി തുറമുഖത്ത് അക്രമങ്ങൾ നടത്തിയാൽ കടൽവഴിയുള്ള പോരാട്ടത്തിന് പാക്കിസ്ഥാൻ ഉടൻ തയ്യാറാവില്ല എന്നായിരുന്നു ഇന്ത്യയുടെ കണക്ക് കൂട്ടൽ . ഇതിനായി റേഞ്ച് കുറവുള്ള അധികം സഞ്ചരിക്കാൻ സാധ്യമല്ലാത്ത ഓസ1 മിസൈൽ ബോട്ടുകളെ വിനിയോഗിക്കാനായിരുന്നു സൈനിക നേതൃത്വത്തിന്റെ ധാരണ . ഐഎൻഎസ് നിപത്, നിർഘത്, വീർ എന്നീ ഓസ ബോട്ടുകൾ ട്രൈഡന്റിൽ അണിനിരന്നു. ഇവയെ കപ്പലിൽ കെട്ടി വലിച്ച് കറാച്ചിക്കു സമീപം എത്തിച്ചതോടെ ഓപ്പറേഷൻ ട്രൈഡന്റിനു രൂപരേഖയായി.

 

ഇന്ത്യൻ നാവികസേന അക്രമം തുടങ്ങിയതോടെ പാക്കിസ്ഥാൻ പടക്കപ്പലുകൾ പകച്ചു. എവിടുന്നാണ് ആക്രമണം വരുന്നതെന്ന് അവർക്ക് മനസിലായില്ല. ഓസ ബോട്ടുകളുടെ ആക്രമത്തിൽ താമസിയാതെ മൂന്നു കപ്പലുകളും മുങ്ങി. തുടർന്ന് ഓസ ബോട്ടുകൾ കറാച്ചി തീരത്തെ ഇന്ധന സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നീങ്ങി . ഇന്ധനടാങ്കുകൾക്ക് തീപിടിച്ച് കറാച്ചി ഹാർബറിൽ വൻ അഗ്‌നിബാധ ഉണ്ടായി . അപ്പോഴേക്കും പാക്ക് യുദ്ധവിമാനങ്ങൾ കപ്പലുകൾ മുങ്ങിയ സ്ഥലത്തേക്ക് എത്തി. ഇന്ത്യൻ പടക്കപ്പലുകൾ മേഖലയിലെത്തിയിട്ടുണ്ടെന്നും അവയാണ് ആക്രമണത്തിനു പിന്നിലെന്നും അനുമാനിച്ച അവർ തിരച്ചിൽ തുടങ്ങി. താമസിയാതെ ഇന്ത്യയുടെ പടക്കപ്പൽ കണ്ടെത്തി അതിലേക്ക് വിമാനങ്ങൾ ആക്രമണം നടത്തി. എന്നാൽ അത് പാക്കിസ്ഥാന്റെ തന്നെ പടക്കപ്പലായ പിഎൻഎസ് സുൾഫിക്കറായിരുന്നു. പാക്ക് വ്യോമസേനയ്ക്ക് പറ്റിയ വലിയ അമളിയായി ആ അക്രമത്തെ ചരിത്രം അടയാളപ്പെടുത്തി. ഡിസംബർ നാലിനായിരുന്നു ഇന്ത്യ തിരിച്ചാക്രമണം നടത്തിയത്. തുടർന്ന് ഈ വിജയാഘോഷത്തിനും ഇന്ത്യ‑പാകിസ്ഥാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സ്മരിക്കുന്നതിനുമായി ഡിസംബർ നാല് നാവികസേന ദിനമായി ആചരിച്ചു തുടങ്ങിയത്. ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും കുട്ടികളെയും ഇന്ത്യയിലെ പൗരന്മാരെയും ബോധവത്കരിക്കുന്നതിനാണ് ഈ ദിനാചരണം നടത്തുന്നത്.

1612ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യൻ നാവികസേന സ്ഥാപിച്ചത്. 1932ൽ ബ്രീട്ടീഷ് നേതൃത്വത്തിൽ ‘റോയൽ ഇന്ത്യൻ നേവി’ സ്ഥാപിതമായി. സ്വാതന്ത്ര്യാനന്തരം 1950ൽ പേര്, ‘ഇന്ത്യൻ നാവികസേന’ എന്നാക്കി മാറ്റി. അതിന് മുമ്പ് ബോംബൈ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് ഇന്ത്യയുടെ കപ്പൽപ്പട അറിയപ്പെട്ടിരുന്നത്. നാവിക സേന ​ദിനത്തിൽ, നാവികോത്സവത്തിന്റെ ഭാ​ഗമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും കാണാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും. കമാൻഡർ-ഇൻ‑ചീഫ് എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രപതി നയിക്കുന്ന ഇന്ത്യൻ സായുധ സേനയുടെ നാവിക ശാഖയാണ് ഇന്ത്യൻ നേവി. അഡ്മിറൽ പദവി വഹിക്കുന്ന നാവിക സേനാ മേധാവി ആണ് നാവിക സേനയുടെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്. ന്യൂഡൽഹിയിലാണ് നാവിക സേനയുടെ ആസ്ഥാനം. വലിപ്പത്തിൽ ലോകത്തിലെ നാലാം സ്ഥാനത്താണ് ഇന്ത്യൻ നാവിക സേന.

ഇന്ത്യൻ സമുദ്രാതിർത്തിയുടെ കാവൽക്കാരാണ് ഇന്ത്യൻ നാവിക സേന. ഒട്ടേറെ മത്സ്യത്തൊഴിലാളികളാണ് സമുദ്രത്തിൽ ആക്രമിക്കപ്പെടുന്നത് . ഇതിന് ഒരുപരിധിവരെ തടയിടുവാൻ കഴിഞ്ഞത് നാവിക സേനയുടെ പ്രവർത്തനത്തിന്റെ ഫലമായി ആയിരുന്നു . വിനോദസഞ്ചാരികൾക്ക് ഭയമില്ലാതെ കടൽ തീരത്തെത്തുവാനും ഇവർ വഴിയൊരുക്കി. കൂടാതെ കടൽ വഴിയുള്ള വ്യാപാരം പൂർണ്ണമായും നിലയ്ക്കുകയും ബിസിനസുകളെ ദോഷകരമായി ബാധിക്കുകയും ചെയ്തപ്പോൾ നാവികസേനയുടെ ഇടപെടൽ രാജ്യത്തിന് മുതൽകൂട്ടായത് ചരിത്രം.

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.