21 December 2025, Sunday

Related news

December 20, 2025
December 19, 2025
December 19, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 12, 2025
December 10, 2025
December 10, 2025

ഇതിഹാസത്തെ മറികടക്കാന്‍ കോലി

Janayugom Webdesk
അഡ്‌ലെയ്ഡ്
December 3, 2024 11:10 pm

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ വിരാട് കോലി ഇനി ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഡോണ്‍ ബ്രാഡ്‌മാന്റെ ഒപ്പമെത്തും. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍ അവശേഷിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ സന്ദ­ർശക രാജ്യത്ത് കൂടുതൽ സെഞ്ചുറി നേട്ടമെന്ന റെക്കോഡാണ് കോലിയെ തേടിയെത്തുക. 1930 മുതൽ 1948 വരെയുള്ള കാലയളവിൽ ഇം​ഗ്ലണ്ടിൽ 19 ടെസ്റ്റ് കളിച്ച ബ്രാഡ്‌മാൻ 11 സെഞ്ചുറികൾ സ്വന്തമാക്കി. ഓസ്ട്രേലിയന്‍ മണ്ണില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 43 മത്സരങ്ങളാണ് കോലി കളിച്ചത്. 

10 സെഞ്ചുറികള്‍ നേടി. ഏഴ് ടെസ്റ്റ് സെഞ്ചുറികളും മൂന്ന് ഏകദിന ശതകങ്ങളും. 2011 മുതല്‍ കോലി ഓസീസ് മണ്ണില്‍ കളിക്കാനെത്തുന്നു. ഇനി ഈ പരമ്പരയില്‍ തന്നെ രണ്ട് സെഞ്ചുറികള്‍ നേടിയാല്‍ ബ്രാഡ്‌മാന്റെ 76 വർഷം പഴക്കമുള്ള ലോക റെക്കോഡ് മറികടക്കാന്‍ കോലിക്കാകും. 2014ൽ മെൽബണിൽ നേടിയ 169 റൺസാണ് ഉയർന്ന സ്കോർ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെ­സ്റ്റിൽ വിരാട് കോലി ടെസ്റ്റ് കരിയറിലെ 30-ാം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 81-ാം ശതകവും നേടിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.