13 February 2026, Friday

Related news

February 11, 2026
February 8, 2026
February 1, 2026
January 28, 2026
January 1, 2026
December 25, 2025
December 16, 2025
December 4, 2025
December 2, 2025
November 26, 2025

കാസർഗോഡ് ബേളൂരിൽ നിന്ന് 135 കിലോ ചന്ദനമുട്ടി പിടികൂടി

Janayugom Webdesk
കാസർഗോഡ്
December 4, 2024 10:36 am

കാസർഗോഡ് ബേളൂരിൽ 135 കിലോ ചന്ദനമുട്ടി പിടികൂടി. പൂതങ്ങാനം പ്രസാദിന്റെ വീട്ടിൽ നിന്നാണ് വനം വകുപ്പ് നടത്തിയ പരിശോധനയിൽ ചന്ദനമുട്ടികൾ കണ്ടെത്തിയത്. അഞ്ച് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. ചന്ദനം കടത്താൻ ഉപയോഗിച്ച 2 കാറുകളും കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതിയായ ഷിബു രാജിനെ തന്റെ മൂന്നാം മൈലിലെ കടയുടെ മുന്നിൽ വെച്ച് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.