18 January 2026, Sunday

Related news

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026

പ്രോബ 3 വിക്ഷേപണം മാറ്റി

അവസാന നിമിഷം സാങ്കേതിക തകരാര്‍ 
Janayugom Webdesk
ശ്രീഹരിക്കോട്ട
December 4, 2024 10:21 pm

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പേടകമായ പ്രോബ 3യും വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി സി59 വിക്ഷേപണം ഇന്ന് വൈകിട്ട് 4.12ലേക്ക് മാറ്റി. പേടകത്തിലെ സാങ്കേതിക തകരാറാണ് സമയം മാറ്റാന്‍ കാരണം.
വിക്ഷേപണത്തിന്റെ അവസാന മണിക്കൂറിലാണ് പ്രോബ പേടകത്തിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് ഇന്നലെ വൈകിട്ട് 4.08ന് പിഎസ്എല്‍വി സി59 റോക്കറ്റ് പ്രോബാ-3 ഉപഗ്രഹങ്ങളുമായി കുതിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കൗണ്ട് ഡൗണ്‍ അവസാനിക്കാന്‍ 43 മിനിറ്റ് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോള്‍ വിക്ഷേപണം മാറ്റിയതായി ഐഎസ്ആര്‍ഒ അറിയിക്കുകയായിരുന്നു. അപാകതകൾ എന്താണെന്നത് ഐഎസ്‌ആർഒ വിശദീകരിച്ചിട്ടില്ല.

സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളാണ് ദൗത്യത്തിലുള്ളത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെ പറ്റി ഉപഗ്രഹം സൂക്ഷ്മമായി പഠിക്കും. 145 മീറ്റര്‍ വ്യത്യാസത്തിലുള്ള ഭ്രമണപഥത്തില്‍ ഇരു ഉപഗ്രഹങ്ങളും സഞ്ചരിച്ചാണ് ഇത് സാധ്യമാക്കുക. ഏറ്റവും ഉയരത്തിലുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും ഇവയെ ഉറപ്പിക്കുക. കുറഞ്ഞദൂരം 600 ഉം കൂടിയ ദൂരം 6530 കിലോമീറ്ററുമായുള്ള പഥമാണിത്. ആയിരം കിലോമീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹങ്ങളെ ആദ്യഘട്ടത്തില്‍ എത്തിക്കും. രണ്ട് വര്‍ഷമാണ് കാലാവധി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.