വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അവഗണനയ്ക്കെതിരെ ഇന്ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
തിരുവനന്തപുരത്ത് രാജ്‌ഭവന് മുന്നിലും, മറ്റ് ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
രാജ്‌ഭവന് മുന്നില്‍ നടക്കുന്ന പ്രക്ഷോഭം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്‌ഘാടനം ചെയ്യും. കൊല്ലത്ത് ടിപി രാമകൃഷ്ണന്‍, പത്തനംതിട്ട മാത്യു ടി തോമസ്, ആലപ്പുഴ പി കെ ശ്രീമതി, കോട്ടയം ഡോ. എന്‍ ജയരാജ്, ഇടുക്കി കെ പ്രകാശ് ബാബു, എറണാകുളം പി സി ചാക്കോ, തൃശൂര്‍ കെ പി രാജേന്ദ്രന്‍, പാലക്കാട് എ വിജയരാഘവന്‍, മലപ്പുറം എളമരം കരീം, കോഴിക്കോട് ശ്രേയാംസ്‌കുമാര്‍, വയനാട് അഹമ്മദ് ദേവര്‍കോവില്‍, കണ്ണൂര്‍ ഇ പി ജയരാജന്‍, കാസര്‍കോട് ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ സമരം ഉദ്‌ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.