21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025

കൊടകര കുഴല്‍പ്പണക്കേസ് : തിരൂര്‍ സതീഷിന്റെ രഹസ്യമൊഴിയെടുക്കാന്‍ അനുമതി

Janayugom Webdesk
തിരുവനന്തപുരം
December 5, 2024 10:20 am

കൊടകരകുഴൽപ്പണക്കവർച്ചാ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി തിരൂർ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി.മൊഴിയെടുക്കാൻ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രമ്യ മേനോൻ ഉത്തരവായി. ഹാജരാവാൻ കോടതി സതീഷിന് നോട്ടീസ് അയക്കും.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത്‌ തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ആറു ചാക്കുകളിലായി ഒമ്പതു കോടി കുഴൽപ്പണം എത്തിച്ചെന്ന്‌ മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി തുടരന്വേഷണത്തിന്‌ അനുമതിയും നൽകി. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിൽ തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴി മാറ്റാതിരിക്കാനാണ്‌ 164 പ്രകാരം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തു ന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.