രക്ഷാ ദൗത്യം വിജയിക്കാത്തതിനെ തുടർന്ന് പാലിപ്പിള്ളി എലിക്കോട് സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു. എലിക്കോട് നഗറില്‍ റാഫി എന്നയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്. രാവിലെ 8മണിയോടെ നാട്ടുകാരാണ് ആനയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്.
തുടർന്ന് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു .ആനയുടെ ആരോഗ്യ നില വീണ്ടെടുക്കാനായി പനംപട്ട നൽകി . ദേഹത്ത് വെള്ളവും ഒഴിച്ചു . ഇതിനെ തുടർന്ന് ആന കൂടുതൽ താഴ്ചയിലേക്ക് മാറി.
തുടർന്ന് ഫോറസ്റ്റ് അധികൃതർ കുഴിയിലേക്ക് ഇറങ്ങി പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞുവെന്ന് സ്ഥിരീകരിച്ചത് . ആനയുടെ ദേഹത്ത് കല്ല് വീണ പാടുകളും കണ്ടെത്തി . ജെസിബി ഉപയോഗിച്ച് വടം കെട്ടി ആനയെ കുഴിയിൽ നിന്നും പുറത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് ഫോറസ്റ്റ് അധികൃതർ . റബര്‍ എസ്റ്റേറ്റും വനമേഖലയും നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ കാട്ടാനകളുടെ ശല്യം പ്രദേശത്ത് പതിവാണ്. വലിയ കുഴിയല്ലാത്തതിനാല്‍ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.