15 December 2025, Monday

Related news

December 12, 2025
December 11, 2025
December 10, 2025
December 8, 2025
December 8, 2025
December 5, 2025
December 1, 2025
November 30, 2025
November 30, 2025
November 29, 2025

വിദ്യാഭ്യാസം സ്ത്രീകളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കും; വിവാദ ചോദ്യവുമായി മഹാരാഷ്ട്ര പിഎസ്‌സി

Janayugom Webdesk
മുംബൈ
December 6, 2024 9:34 am

വിദ്യാഭ്യാസം സ്ത്രീകളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കുന്നതിന്റെ കാരണം തേടിയുള്ള വിവാദ ചോദ്യവുമായി മഹാരാഷ്ട്ര പിഎസ്‌സി. മഹാരാഷ്ട്ര പിഎസ്‌സി ഡിസംബര്‍ ഒന്നിന് നടത്തിയ പ്രാഥമിക പരീക്ഷ ചോദ്യപേപ്പറിലെ രണ്ട് ചോദ്യങ്ങള്‍ ആണ് വിവാദമായത് . ’സ്ത്രീകളുടെ വിദ്യാഭ്യാസം പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കുന്നു. കാരണം…സാധ്യമായ നാല് ഉത്തരങ്ങള്‍ തെരഞ്ഞെടുക്കുക- എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് താഴെ നാല് ഓപ്ഷനും നല്‍കിയിരുന്നു.

 

 

വിദ്യാഭ്യാസം സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു, വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ തങ്ങളുടെ മക്കളും വിദ്യാസമ്പന്നരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു, വിദ്യാഭ്യാസവും സാക്ഷരതയും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെപ്പറ്റി സ്ത്രീകളില്‍ അവബോധമുണ്ടാക്കുന്നു, സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു എന്നിവയാണ് ചോദ്യത്തിന് നല്‍കിയ നാല് ഓപ്ഷനുകൾ . എന്നാല്‍ ചോദ്യത്തില്‍ പിഴവുണ്ടെന്നും സ്ത്രീകളുടെ പ്രത്യുല്‍പ്പാദന നിരക്കുമായി വിദ്യാഭ്യാസത്തെ ബന്ധപ്പെടുത്താനാകില്ലെന്നും വേണമെങ്കില്‍ ജനനനിരക്കുമായി ബന്ധപ്പെടുത്താവുന്നതാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

 

 

പ്രാഥമിക പരീക്ഷയിലെ മദ്യപാനവുമായി ബന്ധപ്പെട്ട ചോദ്യവും വിവാദമായിരുന്നു. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചാലും മദ്യപാനം എങ്ങനെ ഒഴിവാക്കാം എന്നായിരുന്നു വിവാദമായ രണ്ടാമത്തെ ചോദ്യം. ഈ ചോദ്യത്തിനും നാല് ഓപ്ഷന്‍ നല്‍കിയിരുന്നു. മദ്യം കഴിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയിട്ടുണ്ടെന്ന് സുഹൃത്തുക്കളോട് പറയും, ഞാന്‍ മദ്യം കഴിക്കാന്‍ വിസമ്മതിക്കും, സുഹൃത്തുക്കള്‍ കഴിക്കുന്നതുകൊണ്ട് മാത്രം ഞാന്‍ മദ്യം കഴിക്കും, കരള്‍ രോഗമുണ്ടെന്ന് കള്ളം പറഞ്ഞ് മദ്യപിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കും എന്നീ ഓപ്ഷനുകളാണ് ഈ ചോദ്യത്തിന് നല്‍കിയത്.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.