22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ‘ബൃഹത്രയീ രത്‌ന അവാർഡ്-2024’ പുരസ്‌കാരം വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ‘ബൃഹത്രയീ രത്‌ന അവാർഡ്-2024’ പുരസ്‌കാരം വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്
Janayugom Webdesk
തിരുവനന്തപുരം
December 6, 2024 4:49 pm

കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്‌ന അവാർഡ്-2024 വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്. ആര്യ വൈദ്യ ഫാര്‍മസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ P V രാമ വാര്യരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. ആയുര്‍വേദ രംഗത്തെ മഹത്തായ സംഭാവനകള്‍ നൽകിയ വ്യക്തികള്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കി വരുന്നത്. 2024 ഡിസംബർ 12 മുതൽ ഡിസംബർ 15 വരെ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് വൈദ്യന്‍ എം.ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് പുരസ്‌കാരം നല്‍കുമെന്നും ആര്യവൈദ്യ ഫാര്‍മസിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസ് വാര്യര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.