5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 4, 2025
January 3, 2025
January 3, 2025
January 3, 2025
January 3, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

വധോധികയെ വീട്ടിനുള്ളിൽ മ രിച്ചനിലയിൽ കണ്ടെത്തി

Janayugom Webdesk
ആലപ്പുഴ
December 6, 2024 4:53 pm

വധോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ ചന്ദനക്കാവ്​ ജങ്​ഷൻ തെക്ക്​ അത്തിത്തറ അമ്പലത്തിന്​ സമീപം വാടകവീട്ടിൽ താമസിക്കുന്ന പാണാവള്ളി കുളക്കുഴിയൽ രാമചന്ദ്രൻനായരുടെ ഭാര്യ റിട്ട. നഴ്​സ്​ രമണിയമ്മയാണ്​ (67) മരിച്ചത്​. മൃതദേഹത്തിന്​ രണ്ടുദിവസത്തെ പഴക്കമുണ്ട്​. ഇന്ന് രാവിലെ 11നാണ്​​ സംഭവം.

ഫോൺവിളിച്ച്​ എടുക്കാതിരുന്നതിനെത്തുടർന്ന്​ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ്​ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​. പ്രമേഹവും രക്തത്തിന്‍റെ കൗണ്ട്​ കുറയുന്ന അസുഖമുണ്ടായിരുന്നു. സൗത്ത്​ പൊലീസ്​ സ്ഥലത്തെത്തി ഇൻക്വിസ്റ്റ്​​ പൂർത്തിയാക്കി വണ്ടാനം മെഡിക്കൽകോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. മരണത്തിൽ ദൂരൂഹതയില്ലെന്ന്​ പൊലീസ്​ പറഞ്ഞു. മക്കൾ: കെ. ആർ. അരുൺകുമാർ, കെ.ആർ. റാണി (ദുബൈ), മരുമക്കൾ: വിധുമോൾ, രാജേഷ്​. സംസ്കാരം പിന്നീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.