സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ പ്രതികരിച്ച് വ്യവസായമന്ത്രി പി രാജീവ്. കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ല. സംസ്ഥാനത്തിന്റെ താലപ്പര്യം സംരക്ഷിക്കുമെന്നും മന്ത്രി പി രാജീവ്. ടീക്കോമില്‍ നിന്നും തിരിച്ചെടുക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ കഴിയില്ല. ആര്‍ബിട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ ഭൂമി ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്നും മന്ത്രി പറഞ്ഞു. വിഷയം അറിയാവുന്ന ഒരാള്‍ എന്ന നിലയിലാണ് ബാബു ജോര്‍ജിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും കരാറില്‍ അദ്ദേഹം ഒപ്പിടില്ലെന്നും പി രാജീവ് പറഞ്ഞു. സംസ്ഥാനത്തിന്റെ താൽപര്യത്തിന് വിരുദ്ധമായി ഒരു നടപടിയും ഉണ്ടാകില്ല. മറ്റു നിയമ സങ്കീർണത ഒഴിവാക്കാനാണ് ഇത്തരം ഒരു വഴി സ്വീകരിക്കുന്നതെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.