1 January 2026, Thursday

Related news

January 1, 2026
December 31, 2025
December 30, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025

സിറിയയിൽ വിമതഭീകരര്‍ കടന്നുകയറ്റം തുടരുന്നു

Janayugom Webdesk
ഡമാസ്കസ്‌
December 7, 2024 10:59 am

മധ്യ സിറിയയിലെ ഹോംസിലേക്ക്‌ വിമത ഭീകരര്‍ കടന്നുകയറി . ഒരാഴ്‌ചയ്ക്കിടെ അലെപ്പൊ, ഹമ നഗരങ്ങൾ ഭീകരര്‍ പിടിച്ചെടുത്തിരുന്നു. സിറിയന്‍ ഭരണാധികാരിയായ ബാഷർ അൽ അസദ്‌ കനത്ത വെല്ലുവിളി നേരിടുകയാണ്. ഹോംസ്‌ വിമതർ പിടിച്ചെടുത്താൽ ഡമാസ്കസ്‌ ഒറ്റപ്പെടും. ഹോംസ്‌ അതിർത്തിക്കുസമീപം വിമതസൈനികർ എത്തിയതായാണ്‌ വെള്ളിയാഴ്‌ച പുലർച്ചെ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അസദ്‌ ഭരണം അട്ടിമറിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ വിമതരുടെ നേതാവ്‌ പ്രതികരിച്ചു. സിറിയക്ക്‌ മിസൈലുകളും ഡ്രോണുകളുമടക്കമുള്ള ആയുധങ്ങൾ നൽകുമെന്ന്‌ ഇറാൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.