ശബരിമല സീസണ്‍ പരിഗണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. ഹൈദരാബാദിലെ കാച്ചിഗുഡയില്‍ നിന്നും കോട്ടയത്തേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. ജനുവരി 2, 9, 16, 23 തീയതികളില്‍ ഹൈദരാബാദില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് ഉണ്ടാകും. ജനുവരി 3, 10, 17, 24 തീയതികളില്‍ കോട്ടയത്തു നിന്നും ഹൈദരാബാദിലേക്കും ട്രെയിന്‍ സര്‍വീസ് നടത്തും.
വൈകീട്ട് 3.40 ന് ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് 6.50 ന് കോട്ടയത്ത് എത്തിച്ചേരും.രാത്രി 8. 30 ന് കോട്ടയത്തു നിന്നും പുറപ്പെടുന്ന മടക്ക ട്രെയിന്‍ പിറ്റേന്ന് രാത്രി 11. 40 ന് ഹൈദരാബാദില്‍ എത്തിച്ചേരുമെന്നും റെയില്‍വേ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.