12 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 9, 2024
November 23, 2024
November 22, 2024
November 15, 2024
November 11, 2024
October 31, 2024
October 27, 2024
October 26, 2024
October 22, 2024

മുനമ്പം വിഷയം : മുസ്ലീം ലീഗ് നേതാക്കളുമായി തര്‍ക്കത്തിനില്ലെന്ന് വി ഡി സതീശന്‍

കെ എം ഷാജിക്ക് പിന്തുണയുമായി ഇ ടി മുഹമ്മദ് ബഷീര്‍ 
Janayugom Webdesk
തിരുവനന്തപുരം
December 9, 2024 4:27 pm

മുനമ്പം വിഷയത്തില്‍ മുസ്ലീംലീഗ് നേതാക്കളുമായി തര്‍ത്തത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. എല്ലാവരുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞത്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് തന്റെ അഭിപ്രായമെന്നും സംഘപരിവാര്‍ അജണ്ടയില്‍ വീഴരുതെന്നും പറഞ്ഞു. ശബരിമല സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാതിരിക്കനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ചെറിയ കാര്യങ്ങള്‍ പറഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്.മുനമ്പം വിഷയത്തില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും ഒരുമിച്ച് ആലോചിച്ച് യുഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. തുടക്കം മുതല്‍ ഒരുമിച്ചാണ് ചര്‍ച്ച ചെയ്തത്.

നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് ഞാന്‍ പറഞ്ഞത്. എല്ലാവരും പറഞ്ഞ് തര്‍ക്കിച്ച് അവസാനം ഈ പ്രശ്‌നം പരിഹരിക്കാന്‍ വഖഫ് ബില്‍ പാസായാലേ കഴിയൂ എന്ന സംഘപരിവാര്‍ അജണ്ടയില്‍ എത്തിക്കാനാണ് ശ്രമം. ആ അജണ്ടയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണംന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും ഒരേപോലെയാണ്. അവര്‍ തമ്മില്‍ സന്ധി ചെയ്യും. ഞാന്‍ ഒരു കത്ത് കൊടുത്തപ്പോഴാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉന്നതതലയോഗം വിളിച്ചത്. ഇതിന് പരിഹാരം ഉണ്ടാകാതെ പോകണമെന്നതാണ് സംഘ്പരിവാര്‍ നിലപാട്. രണ്ട് സുപ്രധാനമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്.

2019ലാണ് വഖഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്തത്. പഠിക്കാതെയും കാര്യങ്ങള്‍ മനസിലാക്കാതെയുമാണ് ചിലര്‍ കാര്യങ്ങള്‍ പറയുന്നത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പണം നല്‍കിയ ഭൂമിയില്‍ 30 വര്‍ഷത്തിന് ശേഷം പുതിയ പ്രശ്‌നങ്ങളുമായി വരികയാണ് സതീശന്‍ പറഞ്ഞു. അതേസമയം, മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന, കെഎം ഷാജിയുടെ അഭിപ്രായത്തെ പിന്തുണച്ച് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് മുസ്ലിം ലീഗ് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബഷീര്‍ മാധ്യമങ്ങളോടു പറഞ്ഞു.മുസ്ലീം ലീഗ് ഒരിക്കലും ഇത് വഖഫ് ഭൂമിയല്ലെന്ന നിലപാട് എടുത്തിട്ടില്ല. വസ്തുതയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്. അത് വിവാദമാക്കേണ്ട കാര്യമില്ല. ഒരുഘടത്തില്‍ പോലും പാണക്കാട് തങ്ങള്‍ ഇത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞിട്ടില്ല. 

ലീഗിനെ സംബന്ധിച്ചിടത്തോളം നിലപാട് വ്യക്തമാണ്. പ്രതിപക്ഷ നേതാവ് അല്ല, ആര് പറഞ്ഞാലും വഖഫ് ഭുമിയല്ലെന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ല’.ജനവിഭാഗങ്ങള്‍ തമ്മില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അല്ലാതെ എന്തെങ്കിലും പ്രശ്നങ്ങളോ വിവാദങ്ങളോ ഉയര്‍ന്നുവന്നാല്‍ ശാന്തിമന്ത്രവുമായി പോയ പാരമ്പര്യമാണ് ലീഗിനുള്ളത്. ജനങ്ങള്‍ക്കിടിയല്‍ സൗഹൃദമുണ്ടാക്കുന്ന പരിശ്രമം എന്നും എടുത്തിട്ടുണ്ട്. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് അര്‍ഥമില്ല- ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.