12 February 2026, Thursday

Related news

February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026
January 30, 2026

നെടുമ്പാശ്ശേരിയിൽ മൂന്നര കോടിയുടെ 12 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Janayugom Webdesk
കൊച്ചി
December 9, 2024 6:11 pm

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടിച്ചെടുത്തത്. ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ എത്തിയ മലപ്പുറം സ്വദേശി ഉസ്മാനാണ് 12 കിലോ കഞ്ചാവ് ബാഗേജിനകത്ത് ഭക്ഷണ പാക്കറ്റുകളുടേയും മിഠായി പാക്കറ്റുകളുടേ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ക‍ഴിഞ്ഞ മാസം 30 നും വൻ കഞ്ചാവ് വേട്ട നടത്തിയിരുന്നു. 2.376 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.