മുല്ലക്കൽ കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി ആവശ്യപ്പെട്ടാണ് നഗരസഭാധ്യക്ഷ കെകെ ജയമ്മ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത്. മുല്ലക്കൽ കിടങ്ങാംപറമ്പ് ചിറപ്പിന് എവിജെ ജംഗ്ഷനിലും, കിടങ്ങാംപറമ്പ് ജംഗ്ഷനിലും അലങ്കാര ഗോപുരം നിർമ്മിക്കുന്നത് നഗരത്തിലെ പ്രധാന സ്ഥാപനമാണ്. നഗരസഭയുടെ അനുമതി വാങ്ങി നടത്തിവന്നിരുന്ന ഒരു പ്രവർത്തനമല്ല അലങ്കാര ഗോപുര നിർമ്മാണം.
ഇത്തവണ ഈ സ്ഥാപനം അലങ്കാര ഗോപുരം നിർമ്മിക്കാത്തത് നഗരസഭയുമായി ഇവർക്ക് സാമ്പത്തിക തർക്കം ഉള്ളതിനാലാണ് എന്ന നിലയിൽ വ്യാപകമായ വ്യാജ പ്രചരണമാണ് സമൂഹ മാധ്യമങ്ങൾ വഴി ചിലർ നടത്തി വരുന്നത്. ഇത് വാസ്തവ വിരുദ്ധവും, ഇത്തരത്തിൽ ഒരു തർക്കവും നഗരസഭയ്ക്ക് ആരുമായും ഇല്ല എന്നും, നഗരത്തിലെ എല്ലാ സ്ഥാപനങ്ങളുമായും നഗരസഭയ്ക്ക് നല്ല ബന്ധം മാത്രമാണുള്ളതെന്നും നഗരസഭാധ്യക്ഷ കെകെ ജയമ്മ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.