കാസര്‍ഗോഡ് കൊട്ടംകുഴിയില്‍ പുലികളുടെ മുന്നില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. കൊട്ടംകുഴിയിലെ കെ ശാരദ പഞ്ചായത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊട്ടംകുഴിയില്‍ എത്താറാകുമ്പോള്‍ കാട്ടില്‍ നിന്നും രണ്ട് പുലികളോടി റോഡില്‍ കുറുകെ കടന്നുപോവുകയായിരുന്നു. രണ്ടുപുലികളിലൊന്ന് ചെറുതാണെന്നും വലിയ പുലി തന്നെയൊന്നു നോക്കി പതിയെയാണ് നടന്നുപോയതെന്നും ശാരദ പറഞ്ഞു. പുലിയെ കണ്ട് പേടിച്ച ശാരദ അലറിക്കരഞ്ഞ് ഓടുകയായിരുന്നു. തൊട്ടടുത്ത് കണ്ട കണ്ട വീട്ടില്‍ കയറിയാണ് രക്ഷപ്പെട്ടത്.
കൊട്ടംകുഴിയിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന റോഡിലാണ് പുലിയെ കണ്ടത്. മുമ്പ് രാത്രി കാലങ്ങളില്‍ ഇവിടെ പുലിയെ കണ്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇരിയണ്ണിയില്‍ ഹോട്ടല്‍ ജീവനക്കാരിക്കു മുന്‍പിലും പുലി ചാടി വീണിരുന്നു. മുളിയാര്‍ പഞ്ചായത്തിലെ കാലിപ്പള്ളത്തും കഴിഞ്ഞ ദിവസം രാത്രി പുലിയുടെ ആക്രമണമുണ്ടായതായി പറയുന്നു. ഇവിടെ സ്ഥിരമായി ഉണ്ടാകാറുള്ള ഒരു നായയെ കാണാതാവുകയും ചെയ്തു. റോഡില്‍ പുലിയുടെ കാല്‍പാടുകളും നായയെ കടിച്ചുവലിച്ചതിന്റെ പാടുകളും നാട്ടുകാര്‍ കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.