25 December 2025, Thursday

Related news

December 24, 2025
December 24, 2025
December 17, 2025
December 16, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

പേപ്പര്‍ ബാലറ്റ് വേണം: പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ ഗ്രാമം

Janayugom Webdesk
മുംബെെ
December 10, 2024 10:14 pm

ഭാവി തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാനുള്ള പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ ഗ്രാമം. സത്താറ ജില്ലയിലെ കോലെവാഡി ഗ്രാമസഭയാണ് ബാലറ്റ് പേപ്പർ ഉപയോഗിക്കാനുള്ള പ്രമേയം പാസാക്കിയത്. ഇതോടെ ഇവിഎമ്മുകൾക്കെതിരെ പ്രമേയം പാസാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ഗ്രാമമായി കോലെവാ‍ഡ‍ി. നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ പ്രതിനിധീകരിച്ച കരാഡ് (സൗത്ത്) അസംബ്ലി മണ്ഡലത്തിന് കീഴിലാണ് ഈ ഗ്രാമം ഉള്‍പ്പെടുന്നത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അതുൽ ഭോസാലെയ്‌ക്കെതിരെ 39,355 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. 

ഇതില്‍ സംശയമുന്നയിച്ചാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി കോലെവാഡിയിലെ വില്ലേജ് ഡെവലപ്‌മെന്റ് ഓഫിസറുടെ നേതൃത്വത്തില്‍ ഗ്രാമസഭാ യോഗം വിളിച്ചുചേര്‍ത്ത് പ്രമേയം പാസാക്കിയത്. ഇനി വരുന്ന തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിൽ നടത്തണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. പ്രമേയം തുടര്‍നടപടികള്‍ക്കായി ജില്ലാ മജിസ്ട്രേറ്റിന് കൈമാറുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സോലാപൂരിലെ മൽഷിറാസ് മണ്ഡലത്തിലെ മർകദ്‌വാഡിയിൽ നിന്നുള്ള ഒരു വിഭാഗം ഗ്രാമീണർ ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യംചെയ്‌ത് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് റീ പോളിങ് നടത്താന്‍ നീക്കം നടത്തിയിരുന്നു. സംഭവത്തില്‍ 200 ലധികം ആളുകൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.