തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷത്തിൽ 10 വിദ്യാർത്ഥികൾക്ക് പരിക്ക് . കെഎസ്യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കൊടികെട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പൊലീസിനെ വിദ്യാർത്ഥികൾ ക്യാമ്പസിന് അകത്തേക്ക് കയറ്റിവിട്ടിട്ടില്ല. ഗേറ്റ് അടച്ച് പൂട്ടിയ ശേഷം ക്യാമ്പസിന് അകത്തും സംഘർഷമുണ്ടായി. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി പൂട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.