7 January 2026, Wednesday

Related news

December 7, 2025
December 5, 2025
December 3, 2025
November 25, 2025
November 13, 2025
November 3, 2025
October 25, 2025
October 24, 2025
October 18, 2025
October 15, 2025

അഫ്ഗാനിസ്ഥാനിൽ ചാവേർ ആക്രമണം; താലിബാൻ സർക്കാരിലെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം 3 പേർ കൊ ല്ലപ്പെട്ടു

Janayugom Webdesk
കാബൂൾ
December 11, 2024 9:22 pm

അഫ്ഗാനിസ്ഥാനിൽ നടന്ന ചാവേർ ആക്രമണത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം 3 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഭരണ അട്ടിമറിയിൽ നിർണായക പങ്കുവഹിച്ച താലിബാന്റെ പ്രധാന നേതാവാണ് ഖലീൽ ഹഖാനി. അഭയാർഥി മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രധാന നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്‌ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അഫ്ഗാനിലെ പ്രബല തീവ്രവാദ സംഘടനകളിലൊന്നായ ഹഖാനി നെറ്റ്‍‌‌വർക്കിന്റെ സ്ഥാപകൻ ജലാലുദീൻ ഹഖാനിയുടെ സഹോദരനാണ് ഖലീൽ ഹഖാനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.