29 December 2025, Monday

Related news

December 26, 2025
December 25, 2025
December 25, 2025
December 23, 2025
December 22, 2025
December 9, 2025
December 4, 2025
December 4, 2025
December 3, 2025
December 1, 2025

പുടിന്റെ അടുത്ത സഹായി; റഷ്യൻ ആയുധ വിദഗ്ധൻ മിഖായേൽ ഷാറ്റ്‌സ്‌കി വെടിയേറ്റ് മരിച്ചു

Janayugom Webdesk
മോസ്കോ
December 13, 2024 8:57 pm

റഷ്യൻ ആയുധ വിദഗ്ധൻ മോസ്കോയിലെ വനമേഖലയിൽ വെടിയേറ്റ് മരിച്ചു . റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകൾ വികസിപ്പിക്കുന്ന മാർസ് ഡിസൈൻ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറൽ ഡിസൈനറും ഡിസൈൻ മേധാവിയുമായ മിഖായേൽ ഷാറ്റ്‌സ്‌കിയാണ് കൊല്ലപ്പെട്ടത്. ക്രെംലിനിൽ നിന്ന് 13 കിലോമീറ്റർ ദൂരെയുള്ള കുസ്മിൻസ്കി വനത്തിൽവെച്ച് കൊല്ലപ്പെട്ട നിലയിലാണ് മിഖായേൽ ഷാറ്റ്‌സ്‌കിയെ കണ്ടെത്തിയത്. 

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അടുത്തസഹായിയായിരുന്നു ഷാറ്റ്‌സ്‌കി. അതേസമയം, ഷിറ്റ്സ്കിയെ കൊലപ്പെടുത്തിയതിന് പിന്നിൽ യുക്രെയ്ൻ ഡിഫൻസ് ഇന്റലിജൻസാണെന്ന് ചില യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്ന്റെ ഔദ്യോഗിക സൈനിക രഹസ്യാന്വേഷണ വിഭാഗമാണ് യുക്രെയ്ൻ ഡിഫൻസ് ഇന്റലിജ‍ൻസ്. ഇവർ ഷാറ്റ്സ്കിയെ ലക്ഷ്യം വച്ച് മോസ്കോയിൽ പ്രത്യേക ഓപ്പറേഷൻ നടത്തിയിരുന്നതായാണ് സൂചന. കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രൈയ്ൻ ഏറ്റെടുത്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.