കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് മതം നിരോധിക്കാറില്ലെന്നും കോടതി വ്യക്തമാക്കി.
വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കുകയാണ് വേണ്ടത്. കോളജിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ പൊലീസിന് ഇടപെടാം. ഇതിന് കോളേജ് പ്രിന്‍സിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയില്‍ മഹാരാജാസ് കോളേജില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ സമർപ്പിച്ച പൊതു താൽപര്യ ഹര്‍ജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ്, പി കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.