ജനുവരി 17ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി എഐടിയുസി സംഘടിപ്പിച്ച മേഖലാ ജാഥകള്‍ ഇന്ന് സമാപിക്കും. വടക്കന്‍ ജാഥ തൃശൂരിലും തെക്കന്‍ ജാഥ തിരുവനന്തപുരത്തുമാണ് സമാപിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ക്യാപ്റ്റനായുള്ള വടക്കന്‍ മേഖലാ ജാഥ ഇന്നലെ പാലക്കാട് ജില്ലയില്‍ പര്യടനം നടത്തി. രാവിലെ തൃത്താല ടൗണിൽ എത്തിയ ജാഥയെ സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന് പുറമേ വൈസ് ക്യാപ്റ്റൻ കെ കെ അഷ്റഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ, അംഗങ്ങളായ വിജയൻ കുനിശേരി, കെ സി ജയപാലൻ, കെ മല്ലിക, പി സുബ്രഹ്മണ്യൻ, താവം ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ, സി കെ ശശിധരൻ, ചെങ്ങറ സുരേന്ദ്രൻ, പി കെ മൂർത്തി, എലിസബത്ത് അസീസി, പി കെ നാസർ, ജില്ലാ പ്രസിഡന്റ് പി ശിവദാസൻ, സെക്രട്ടറി എൻ ജി മുരളീധരൻനായർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ നയിക്കുന്ന തെക്കൻ ജാഥയ്ക്ക് കൊല്ലം ജില്ലയിൽ ആവേശോജ്വലമായ വരവേൽപ്പ് നൽകി. സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ പുനലൂരിലും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ആർ ചന്ദ്രമോഹനന്‍ കൊട്ടാരക്കരയിലും ആര്‍ രാജേന്ദ്രൻ കരുനാഗപ്പള്ളിയിലും സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്നലത്തെ പര്യടനം ചിന്നക്കടയിൽ സമാപിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റന് പുറമേ വൈസ് ക്യാപ്റ്റൻ സി പി മുരളി, ഡയറക്ടർ അഡ്വ. ആർ സജിലാൽ, ജാഥാ അംഗങ്ങളായ കെ എസ് ഇന്ദുശേഖരൻ നായർ, പി വി സത്യനേശൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, അഡ്വ. ജി ലാലു, എം ജി രാഹുൽ, എ ശോഭ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു. ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സെക്രട്ടേറിയറ്റ് മാർച്ച്. ലക്ഷം തൊഴിലാളികള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.