എക്‌സൈസ് സംഘം മുതുകുളം, പുല്ലുകുളങ്ങര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 18 ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യം പിടികൂടി. മുതുകുളം തെക്ക് വയലോരം വീട്ടിൽ വി വിനീതിന്റെ (29) വീട്ടിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യമാണ് പിടികൂടിയത്. വിനീതിനെ എക്‌സൈസ് അറസ്റ്റു ചെയ്തു.
ഗോവയിൽ മാത്രം ഉപയോഗിക്കാൻ അനുമതിയുളള മദ്യമായിരുന്നു. അനധികൃത വിൽപന ലക്ഷ്യമിട്ടാണ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കായംകുളം എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി സുനിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം പ്രവീൺ, പി ജി ബിപിൻ, ജി ദീപു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സവിതാ രാജൻ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ആർ രജിത്ത് കുമാർഎന്നിവരുടെ സംഘമാണ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.