18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

ഇന്ത്യന്‍ ഭരണഘടനയെ വലിച്ചെറിയാൻ പറഞ്ഞവരാണ് ആർ.എസ്.എസ് : സിപിഐ എം.പി അഡ്വ പി സന്തോഷ് കുമാർ

Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2024 8:22 pm

ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചു ചേർന്ന രാജ്യസഭ സെഷനിൽ സംസാരിക്കവെ ഇന്ത്യൻ ഭരണഘടനാ നമ്മുടെ സ്വാതന്ത്യ സമരത്തിന്റെ ഫലമായി രൂപം കൊണ്ട അമൂല്യ നിധിയാണെന്നും ആർ എസ് എസ് എന്നും ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണെന്നും സിപിഐ രാജ്യസഭ നേതാവ് അഡ്വ പി സന്തോഷ് കുമാർ പറഞ്ഞു. ഭരണഘടനാ നിർമാണത്തിന് സംഭാവനകൾ നൽകിയവർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ആരംഭിച്ച പ്രഭാഷണത്തിൽ എങ്ങനെയാണ് സിപിഐ ഭരണഘടനയുടെ നിർമാണത്തിലും അതിനെ സമ്പുഷ്‌ടീകരിക്കുന്നതിനുമായി പാർട്ടി വഹിച്ച പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടക്കം മുതലേ ഭരണഘടനയെ അംഗീകരിക്കാത്ത അതിന്റെ മൂല്യങ്ങളെ ഉൾകൊള്ളാത്ത സംഘടനയാണ് ആർ എസ്.എസ് എന്നും പി സന്തോഷ് കുമാർ എം.പി പറയുകയുണ്ടായി.

“പ്രിവി പേഴ്‌സ് റദ്ദാക്കുന്നതിനെയും, അധികാരവികേന്ദ്രീകരണം സാധ്യമാക്കാൻ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സ്ഥാപിക്കാനുള്ള 73 ‚74 ആമത് ഭരണഘടന ഭേദഗതികളും , വോട്ടിങ് പ്രായപരിധി പതിനെട്ടാക്കുന്നതിനെയും വിദ്യാഭ്യാസ അവകാശ നിയമത്തെയും സിപിഐ അനുകൂലിച്ചിരുന്നു. ഇന്ത്യൻ ആദ്യമായി കൂറുമാറ്റ നിരോധന നിയമത്തെ അനുകൂലിച്ചത് സിപിഐയാണ്. ഭരണഘടനയെ പുഷ്ടിപ്പെടുന്നതിന് എന്റെ പാർട്ടി വഹിച്ച പങ്കിനെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു.” പി സന്തോഷ് കുമാർ എം. പി പറഞ്ഞു. സിപിഐ സ്വകാര്യ മേഖലയിലെ സംവരണം, ജാതി സെൻസസ് തുടങ്ങിയവയെ അനുകൂലിക്കുന്നുവെന്നും സമത്വം സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ സമസ്ത മേഖലയിലും ഉണ്ടാകണമെന്നും പാർട്ടി ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ കഴിഞ്ഞ എഴുപത്തിയഞ്ച് കൊല്ലത്തിനിടയിൽ ഭരണഘടന പല പ്രാവശ്യവും ദുരുപയോഗം ചെയ്യപ്പെട്ടു എന്നത് യാഥാർഥ്യമാണ്. അത് ആദ്യം നേരിട്ടത് സിപിഐയാണ്. 1959 ൽ കേരളത്തിലെ സിപിഐ സർക്കാരിനെ പിരിച്ചുവിട്ടു കേന്ദ്ര സർക്കാർ രാഷ്ട്രപ്രതി ഭരണം കൊണ്ട് വന്നത് ഭരണഘടന ദുരുപയോഗം ചെയ്താണ്. അടിയന്തരാവസ്ഥയെ പാർട്ടി പിന്തുണച്ചിരുന്നെങ്കിലും അത് തെറ്റായിരുന്നു എന്ന് ഏറ്റു പറയാനും ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അതെന്നും പറയാൻ പാർട്ടിയ്ക്കും തനിക്കും മടിയില്ലെന്ന് പി സന്തോഷ് കുമാർ എം.പി പറഞ്ഞു.

ആർ.എസ്.എസിനെതിരെ പി സന്തോഷ് കുമാർ എം.പി സംസാരിക്കുന്നത് തടയാൻ വൈസ് ചെയർമാനും ഭരണപക്ഷ എം.പിമാരും ശ്രമിച്ചു. ആർ.എസ്.എസിലെ അംഗങ്ങളായ സഭയിലെ എം.പിമാർ ആ സംഘടന ഭരണഘടനയെ കുറിച്ചെടുത്ത നിലപാടുകളെ തള്ളിക്കളയാൻ തയ്യാറാണോ എന്ന് അദ്ദേഹം ചോദിച്ചു. ആർ.എസ്.എസ് സർസംഘ് ചാലക്ക് ആയിരുന്ന സുദർശൻ 2002 ൽ ഇന്ത്യയുടെ ഭരണഘടന വലിച്ചു ദൂരെ കളയണം എന്ന് പറഞ്ഞത്. ഇതെല്ലം തള്ളി കളയാൻ ആർ.എസ.എസിന്റെ അംഗങ്ങളായ അതിൽ വിശ്വസിക്കുന്ന സഭയിലെ എം.പി മാർ തയ്യാറാണോ എന്ന് പി സന്തോഷ് കുമാർ എം.പി ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.