ഓഫ് ലൈന്‍ ക്ലാസ്സുകള്‍ നഷ്ടമായ വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കിയ കേരള സംസ്ഥാന മെഡിക്കല്‍ കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. 2016–22 കാലത്ത് യുക്രയിനില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കവരാണ് ഹര്‍ജിക്കാര്‍. 2021ലെ മെഡിക്കല്‍ കമ്മീഷന്‍ മാര്‍ഗരേഖയില്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പാണ് നിഷ്കര്‍ഷിക്കുന്നതെന്നും ഇത് തങ്ങള്‍ക്കും ബാധകമാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ആലുവ സ്വദേശി ഡോ. തഹിയ തസ്‌ലിം, ആറന്മുളയിലെ ഡോ. റിയ എലിസബത്ത് ജോർജ് എന്നിവരായിരുന്നു ഹര്‍ജിക്കാര്‍.
എന്നാല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം സംസ്ഥാന മെഡിക്കല്‍ കമ്മീഷനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രായോഗിക പരിശീലനമില്ലാതെ ഡോക്ടര്‍മാര്‍ക്ക് രോഗികളെ ചികിത്സിക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും കോടതി ഉത്തരവില്‍ എടുത്തുകാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.