പരമ്പര കൈവിട്ടെങ്കിലും ടിം സൗത്തിക്ക് പടുകൂറ്റന്‍ വിജയത്തോടെ യാത്രയയപ്പ് നല്‍കി ന്യൂസിലാന്‍ഡ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ 423 റണ്‍സിന്റെ വമ്പന്‍ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. 658 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, 47.2 ഓവറിൽ 234 റൺസിന് ഓൾഔട്ടായി. അർധസെഞ്ചുറി നേടിയ ജേക്കബ് ബെതേൽ (76), ജോ റൂട്ട് (54) എന്നിവരാണ് ഇംഗ്ലണ്ടിനായി പൊരുതിയത്. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
ആദ്യ ഇന്നിങ്സില്‍ ഗോള്‍ഡന്‍ ഡക്കായ ഹാരി ബ്രൂക്ക് രണ്ടാം ഇന്നിങ്സില്‍ ആറ് പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായി. വിടവാങ്ങൽ ടെസ്റ്റ് കളിച്ച ടിം സൗത്തി ന്യൂസിലാന്‍ഡിനായി രണ്ട് വിക്കറ്റ് എടുത്തപ്പോള്‍ നാലു വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്നറാണ് കിവീസിനായി ബൗളിങ്ങില്‍ തിളങ്ങിയത്. മാറ്റ് ഹെന്‍റിയും രണ്ട് വിക്കറ്റെടുത്തു.
മത്സരത്തില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനത്തിലൂടെ സാന്റ്നറിനെ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി. ആദ്യ ഇന്നിങ്‌സില്‍ 76 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സ് നേടിയും മികവ് കാണിച്ചു. ബൗളിങ്ങില്‍ 7/92 എന്ന മികച്ച പ്രകടനവും താരം പുറത്തെടുത്തു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 143 റൺസിന് എറിഞ്ഞിട്ട് 204 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ന്യൂസിലാൻഡ്, രണ്ടാം ഇന്നിങ്സിൽ 101.4 ഓവറിൽ 453 റൺസിന് പുറത്തായതോടെയാണ് ഇംഗ്ലണ്ടിനു മുന്നിൽ 658 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർന്നത്. സെഞ്ചുറി നേടിയ കെയ്ൻ വില്യംസന്റെ നേതൃത്വത്തിലാണ് കിവീസ് കൂറ്റൻ ലീഡിലേക്ക് എത്തിയത്. വില്യംസൻ 204 പന്തിൽ 20 ഫോറും ഒരു സിക്സും സഹിതം 156 റൺസെടുത്തു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയില്‍ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കയറി. 14 മത്സരങ്ങളില്‍ ഏഴ് ജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ 48.21 പോയിന്റ് ശതമാനവുമായാണ് ന്യൂസിലാന്‍ഡ് ഇന്ത്യക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.