ഉത്തർപ്രദേശില്‍ സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. സോൻഭദ്ര ജില്ലയിലെ കേവൽ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. അങ്കിത് (5), സൗരഭ് (6) എന്നിവരാണ് ചൊവ്വാഴ്ച വൈകുന്നേരം കളിക്കുന്നതിന്റെ സെപ്റ്റിക് ടാങ്കിൽ വീണത്.
കുട്ടികൾ ടാങ്കിന്റെ മൂടി തകർന്ന് വീഴുകയായിരുന്നുവെന്ന് എഎസ്പി ത്രിഭുവൻ നാഥ് ത്രിപാഠി പറഞ്ഞു. കുടുംബാംഗങ്ങൾ കുട്ടികളെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെത്തിച്ചപ്പോഴേക്കും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ അന്വേഷണം നടക്കുകയാണെന്നും എഎസ്പി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.