14 December 2025, Sunday

Related news

November 10, 2025
November 6, 2025
October 20, 2025
July 27, 2025
July 15, 2025
March 1, 2025
February 28, 2025
February 22, 2025
February 15, 2025
February 12, 2025

എന്‍സിപി വിഷയം :എല്‍ഡിഎഫിന്റെ മുന്നില്‍ വന്ന പ്രശ്നമല്ലെന്ന് ടി പി രാമകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
December 18, 2024 12:36 pm

എന്‍സിപി വിഷയം എല്‍ഡിഎഫിന്റെ മുന്നില്‍ വന്ന പ്രശ്‌നം അല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍.ഈ വിഷയം മുന്നണിയുടെ മുന്നില്‍ വരേണ്ട വിഷയമല്ല. എ കെ ശശീന്ദ്രന്‍ നല്ല രീതിയില്‍ പ്രവര്‍ക്കുന്ന മന്ത്രിയാണ്. മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി ആയത് കൊണ്ട് മന്ത്ര സഭ തീരുമാനിക്കട്ടെയെന്നും മുന്നണിയുടെ മുന്നില്‍ ഇതുവരെ വന്നിട്ട് ഇല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.അതേസമയം എന്‍സിപിക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നത് ദുരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍.

മുഖ്യമന്ത്രിക്ക് യോജിപ്പില്ലാത്തത് കൊണ്ടാണ് രാജിവയ്ക്കാത്തതെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിസ്ഥാനത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു.എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി തോമസ് കെ തോമസ് നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് എന്‍സിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച വിഷയം വീണ്ടും ചര്‍ച്ചയായത്.

തോമസ് കെ തോമസ് മന്ത്രിയാകുന്നതില്‍ തനിക്ക് ഒരു വിയോജിപ്പും ഇല്ലെന്നും എന്നാല്‍ എന്‍സിപിക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.എന്നാല്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് ദേശീയ അധ്യക്ഷനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചെന്നും വിവാദങ്ങള്‍ വേണ്ട എന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.