20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 14, 2024
December 8, 2024
December 7, 2024
November 30, 2024
November 23, 2024
November 22, 2024
November 15, 2024
November 12, 2024
November 11, 2024

സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി

Janayugom Webdesk
തിരുവനന്തപുരം
December 19, 2024 10:32 pm

കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ (കെഎസ് എസ്എ) 38-ാം വാർഷിക സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. റാണി സുകുമാരൻ നഗറിൽ (അയ്യന്‍കാളി ഹാൾ) നടക്കുന്ന സമ്മേളനത്തില്‍ കെഎസ്എസ്എ പ്രസിഡന്റ് ടി കെ അഭിലാഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുധികുമാര്‍ എസ് സ്വാഗതം പറഞ്ഞു. മന്ത്രി കെ രാജൻ സംഘടനയുടെ വെബ് പേജ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും നടന്നു. 

ഉച്ചയ്ക്കുശേഷം ‘കേരളവും സിവിൽ സർവീസും; ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി സി ആർ ജോസ് പ്രകാശ് വിഷയം അവതരിപ്പിച്ചു. പി യു വിജയൻ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എം എ ഫ്രാന്‍സിസ് മോഡറേറ്ററായി.
ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് സർഗ വാർഷികവും കുടുംബസംഗമം ഉദ്ഘാടനവും, കാനം രാജേന്ദ്രൻ സ്‌മാരക പുരസ്‌കാര വിതരണവും ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. വൈകിട്ട് സമ്മേളനം സമാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.