അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ 11 മണ്ഡലങ്ങളില്‍ മത്സരിക്കും. വികാസ‌്പുരി മണ്ഡലത്തില്‍ മലയാളിയായ ഷിജോ വര്‍ഗീസ് കുര്യനാണ് സ്ഥാനാര്‍ത്ഥി. ഷിജോയ്ക്ക് പുറമേ ദിലീപ് കുമാര്‍ പാലം മണ്ഡലത്തില്‍ മത്സരിക്കും. ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും.
എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകനായിരുന്ന ഷിജോ പത്തനംതിട്ട റാന്നി സ്വദേശിയാണ്. കേരള സ്‌കൂള്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റികളില്‍ വിദ്യാഭ്യാസം. അത്‌ലറ്റിക് രംഗത്തും മികവ് കാട്ടി. ഡല്‍ഹി നിവാസിയായ ഷിജോ കല്‍റ ഹോസ്പിറ്റല്‍ നഴ്‌സായ അമ്മ ജോളിയ്ക്കൊപ്പമാണ് താമസം. പിതാവ് വര്‍ഗീസ് കുര്യന്‍ നാട്ടിലാണ്. ഏക സഹോദരന്‍ ഷിതിന്‍ ജോണ്‍ കുര്യന്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദ പഠനം തുടരുന്നു. സിപിഐ(എം), ആര്‍എസ‌്പി, ഫോര്‍വേഡ് ബ്ലോക്ക്, സിജിപിഐ എന്നീ കക്ഷികള്‍ ചേര്‍ന്ന് ഇടതുസഖ്യമായാണ് മത്സരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.