ഉന്നതിയിലെ ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍ല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണൽ സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് ‚എന്നിവര്‍ക്കും മാതൃഭൂമി ദിനപത്രത്തിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തനിക്കെതിരെ വ്യാജരേഖ നിര്‍മിച്ചെന്നതടക്കം ആരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും നോട്ടീസ്. ഉന്നതിയിലെ സി ഇ ഒ പദവി ഒഴിഞ്ഞ ശേഷം എൻ പ്രശാന്ത് ഫയലുകൾ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ ഗോപാലകൃഷ്ണന്റെ രണ്ട് കത്തുകള് പുറത്ത് വന്നിരുന്നു. രണ്ട് കത്തുകളും ഗോപാലകൃഷ്ണനും ജയതിലകും ചേർന്ന് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് പ്രശാന്തിന്റെ ആരോപണം. ഇതിന്‍മേല്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ പ്രശാന്ത് ‚ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.