ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുരുഗ്രാമിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ്. 1935 ലാണ് ഓം പ്രകാശ് ചൗട്ടാലയുടെ ജനനം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗട്ടാലയെ കോടതി ശിക്ഷിച്ചിരുന്നു.
ഇതിനെ തുടർന്ന് ഒമ്പതര വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. 2020 ലാണ് ജയില്‍ മോചിതനാക്കുന്നത്. രാഷ്ട്രീയ നേതാക്കളായ അഭയ് ചൗട്ടാല, അജയ് ചൗട്ടാ ല എന്നിവര്‍ മക്കളാണ്. ഓം പ്രകാശ് ചൗട്ടാ ലയുടെ ചെറുമകന്‍ ദുഷ്യന്ത് ചൗട്ടാ ല ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.