21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 16, 2024
December 16, 2024

ജർമനിയിൽ ക്രിസ്‌തുമസ്‌ മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി; 2 മരണം,60 പേർക്ക് പരിക്ക് (വിഡിയോ )

Janayugom Webdesk
December 21, 2024 9:32 am

ജർമ്മനിയിലെ കിഴക്കൻ നഗരമായ മക്ഡെബർഗിലെ തിരക്കേറിയ ക്രിസ്‌തുമസ്‌ മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി രണ്ടുപേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റു. 15 പേരുടെ നില അതീവ ഗുരുതരമാണ്. തലസ്ഥാനമായ ബെർലിനിൽ നിന്ന് 130 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന നഗരമാണ് മക്ഡെബർഗ്. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 7ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ 50 വയസുകാരനായ സൗദി പൗരനെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക സർക്കാർ വക്താവ് റെയ്നർ ഹെസലോഫ് അറിയിച്ചു. ഡോക്ടറായ പ്രതി 2006 മുതൽ ജർമൻ സംസ്ഥാനമായ സാക്സോണി-ആൻഹാൾട്ടിൽ താമസിച്ചു വരികയാണ്.

അതിവേഗത്തിൽ വന്ന മ്യൂണിക്ക് ലൈസൻസ് പ്ളേറ്റുള്ള കറുത്ത ബിഎംഡബ്ളിയു കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ക്രിസ്‌തുമസ്‌ മാർക്കറ്റിൽ 400 മീറ്ററോളം കാർ ഓടിച്ചു കയറ്റി എന്നാണ് പൊലീസ് പറയുന്നത്. വാടകയ്ക്കെടുത്ത കാറാണിതെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.