തൃക്കുന്നപ്പുഴ എസ് ഐ ആയിരുന്ന സന്ദീപിനേയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചുവെന്നും ഔദ്യോഗിക കൃത്യ നിർവ്വഹണത്തെ തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് തൃക്കുന്നപ്പുഴ പോലീസ് ചാർജ്ജ് ചെയ്തകേസിലെ പ്രതികളെകളെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്‌ജി എസ് ഭാരതി വെറുതേ വിട്ടത്. 2014 ഡിസംബർ 9ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പല്ലന തോപ്പിൽ മുക്കിൽ വെച്ച് പ്രതികൾ എസ് ഐ യേയും പോലീസുകാരേയും ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്സ്. പ്രതികളായ മുജീബ് പൂത്തറ, നൗഷാദ്, റിസ്വാൻ, നിയാസ്, നിധിൻ, ഷാജി, സജീവ് മാത്യൂ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടത്. പ്രതികൾക്ക് വേണ്ടി അഭി ഭാഷകരായ എം ഇബ്രാഹിംകുട്ടി, എസ് ഗുൽസാർ, ഹമീദ് മാന്തളശ്ശേരി, ടി കെ അശോകൻ, ശ്രീരതി എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.