പുഷ്പ 2 റിലീസ് ദിനം സ്‌ത്രീ മരിച്ചിട്ടും നടൻ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നുവെന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു തെലങ്കാന പൊലീസ്. സംഭവം പൊലീസ് അറിയിച്ചില്ലെന്ന അല്ലു അർജുന്റെ വാദം പൊളിക്കുന്നതാണ് ദൃശ്യങ്ങൾ. ഷോ പൂർത്തിയാകും മുൻപ് ഡിസിപിക്കൊപ്പം അല്ലു പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം പറയുകയും നടൻ ഉടൻ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരണം അനുകൂലം അല്ലാത്തതിനാൽ എസിപി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും, ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്ന് അല്ലു മറുപടി നൽകിയതായും പൊലീസ് പറഞ്ഞു. തുടർന്ന് എസിപി ഡിസിപിയെ ബാൽകാണിയിലേക്ക് വിളിച്ചു കൊണ്ടു വന്ന് നടനെ പുറത്തിറക്കിയെന്നാണ് പൊലീസ് വാദം. അല്ലു അർജുൻ മടങ്ങുമ്പോൾ ആളുകളെ കാണരുതെന്ന നിർദേശം പാലിച്ചില്ല. ദുരന്തശേഷവും നടൻ ആളുകളെ അഭിവാദ്യം ചെയ്‌തുവെന്നും പൊലീസ് ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.