13 February 2026, Friday

Related news

February 13, 2026
February 13, 2026
February 12, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026

2025 ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യ‑പാക് പോരാട്ടം യുഎഇയിലെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2024 10:10 pm

അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ‑പാകിസ്ഥാന്‍ മത്സരങ്ങള്‍ യുഎഇയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലടക്കമുള്ള ഇന്ത്യ‑പാകിസ്ഥാന്‍ പോരാട്ടം 2027 വരെ നിഷ്പക്ഷ വേദിയിലായിരിക്കുമെന്ന് ഐസിസി അറിയിച്ചിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ‑പാക് പോരാട്ടത്തിന്റെ വേദി ഉടന്‍ ഐസിസി ഔദ്യോഗികമായി അറിയിക്കും. 

അതേസമയം ഇന്ത്യ‑പാക് പോരാട്ടം ഫെബ്രുവരി 23ന് ആകുമെന്നും റിപ്പോര്‍ട്ടുണ്ട്. ആതിഥേയരായ പാകിസ്ഥാനും ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കും ഒപ്പം ഗ്രൂപ്പ് എയില്‍ ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാനില്‍ ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവയാണ് മത്സര വേദികള്‍. രണ്ട് സെമിഫൈനലുകള്‍ മാര്‍ച്ച് നാലിനും മാര്‍ച്ച് അഞ്ചിനും നിശ്ചയിച്ചിട്ടുണ്ട്. റിസര്‍വ് ദിനമായ മാര്‍ച്ച് ഒമ്പതിന് ഫൈനല്‍ നടക്കും. ഫൈനലിലും ഇന്ത്യ യോഗ്യത നേടിയാല്‍ യുഎഇയില്‍ തന്നെയാകും മത്സരം. ചാമ്പ്യന്‍സ് ട്രോഫിയുടെ അവസാന ഷെഡ്യൂള്‍ ഐസിസി ഉടന്‍ പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.