ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് സൗജന്യ ചികിത്സ നിഷേധിക്കാൻ ആശുപത്രികള്‍ക്ക് അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരത്തില്‍ ചികിത്സ നിഷേധിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും മാനേജ്‌മെന്റിനുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്നും കോടതി വ്യക്തമാക്കി.
പ്രഥമശുശ്രൂഷ, രോഗനിർണയം, കിടത്തിച്ചികിത്സ, തുടർ ചികിത്സ, രോഗനിർണയ പരിശോധനകൾ, ലാബ് പരിശോധനകൾ, ശസ്ത്രക്രിയ, കൗൺസിലിങ്, മാനസിക സഹായം മുതലായവ സൗജന്യ ചികിത്സയില്‍പ്പെടുമെന്നും ജസ്റ്റിസുമാരായ പ്രതിബ എം സിങ്, അമിത് ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.