13 December 2025, Saturday

Related news

October 20, 2025
October 13, 2025
October 10, 2025
October 8, 2025
October 7, 2025
October 5, 2025
October 4, 2025
September 26, 2025
September 24, 2025
September 22, 2025

വയനാട് ഡിസിസി ട്രഷററുടെയും, മകന്റെയും ആത്മഹത്യ: അന്വേഷണം കോണ്‍ഗ്രസ് എംഎല്‍എയിലേക്കും

Janayugom Webdesk
തിരുവനന്തപുരം
December 30, 2024 8:34 am

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ എംഎന്‍ വിജയനും,മകന്‍ ജിജേഷും ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് പൊലീസിന്റെ പ്രത്യേക സംഘം.ഉത്തരമേഖല ഡിഐജി രാജ് പാല്‍മീണയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ഏഴംഗസംഘം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അടക്കമുള്ളവരെ ചോദ്യംചെയ്യും. 

ബത്തേരി ഡിവൈഎസ് പി കെ കെ അബ്ദുള്‍ ഷെരീഫിനാണ് അന്വേഷണ ചുമതല. അസ്വാഭാവിക മരണത്തിന്‌ ബത്തേരി പൊലീസെടുത്ത കേസിൽ സംഘം പ്രാഥമിക നടപടികളിലേക്ക്‌ കടന്നു. കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിയമനം വാഗ്‌ദാനംചെയ്‌ത്‌ കോഴവാങ്ങിയതിന്റെ പുറത്തുവന്ന രേഖകളും കത്തും കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. പണമിടപാടും എൻ എം വിജയനും ഉദ്യോഗാർഥിയും തമ്മിലുണ്ടായി കരാറും ഉൾപ്പെടെ അന്വേഷിക്കും. ഈ രേഖകളിലും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌ വിജയൻ അയച്ച കത്തിലും പരാമർശിക്കുന്നവരെ ചോദ്യംചെയ്യും. 

ആരോപണവിധേയനായ മുൻ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ ചോദ്യംചെയ്യും. എൻ എം വിജയനെ ഇടനിലക്കാരനാക്കി 1.18 കോടി രൂപ ഉദ്യോഗാർഥികളിൽനിന്ന്‌ കോൺഗ്രസ്‌ നേതാക്കൾ കോഴവാങ്ങിയെന്നാണ്‌ ആക്ഷേപം. കബളിപ്പിക്കപ്പെട്ടതോടെ ബാധ്യത വിജയന്റെ ചുമലിലായി. നേതാക്കൾ വാങ്ങിയ പണം ഉദ്യോഗാർഥികൾക്ക്‌ തിരികെ നൽകുന്നതിന്‌ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ വിജയൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌ കത്ത്‌ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. 

എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പ്‌ വീട്ടിലെത്തിയ കോൺഗ്രസ്‌ പ്രവർത്തകർ എടുത്തുമാറ്റിയെന്ന ആക്ഷേപത്തിലും പൊലീസ്‌ അന്വേഷണം നടത്തും. 24ന്‌ രാത്രി ഒമ്പതോടെ വിജയനും മകനും വിഷം കഴിച്ച വിവരം അറിഞ്ഞ്‌ ആദ്യമെത്തിയ കോൺഗ്രസ്‌ നേതാക്കളെ പൊലീസ്‌ ചോദ്യംചെയ്യും. വിഷംകഴിച്ച്‌ അവശനിലയിലായ വിവരം അറിഞ്ഞ്‌ വീട്ടിൽ ആദ്യമെത്തിയത്‌ കോൺഗ്രസിന്റെ രണ്ട്‌ പ്രാദേശിക നേതാക്കൾ. ജില്ലാ സെക്രട്ടറി പിറകെയെത്തി. ഇവരെത്തുമ്പോൾ വിജയനും മകനും ഛർദിച്ച്‌ അവശനിലയിലായിരുന്നു. ദേഹം കഴുകി വൃത്തിയാക്കിയശേഷമാണ്‌ ആശുപത്രിയിൽ കൊണ്ടുപോയത്‌. അസ്വാഭാവിക മരണത്തിൽ ബത്തേരി പൊലീസ്‌ രജിസ്റ്റർചെയ്‌ത കേസിലാണ്‌ ആത്മഹത്യാക്കുറിപ്പ്‌ സംബന്ധിച്ച അന്വേഷണവും. 

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.