21 February 2026, Saturday

Related news

February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 15, 2026
February 15, 2026
February 13, 2026
February 10, 2026
February 8, 2026

കായികമേളയുടെ സമാപനം അലങ്കോലപ്പെടുത്താൻ ശ്രമം; രണ്ട് സ്‌കൂളുകൾക്ക് വിലക്ക്

Janayugom Webdesk
തിരുവനന്തപുരം
January 2, 2025 8:37 pm

2024ല്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങ് അലങ്കോലപ്പെടുത്തുന്ന രീതിയിൽ പ്രതിഷേധം നടത്തിയ രണ്ട് സ്‌കൂളുകളെ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കി. മലപ്പുറം തിരുനാവായ എൻഎംഎച്ച്എസ്എസ്, എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് എന്നീ സ്‌കൂളുകളെയാണ് അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നവംബർ നാല് മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.