7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 3, 2025
December 18, 2024
December 19, 2023
December 14, 2023
August 3, 2023
July 11, 2023
May 26, 2023
March 4, 2023
January 17, 2023
July 26, 2022

ഭാര്യയുടെ ശരീരവും, സ്വകാര്യതയും അവകാശങ്ങളും ഭര്‍ത്താവിന്റെ നിയന്ത്രണത്തിനോ, ഉടമസ്ഥതയ്ക്കോ വിധേയമല്ലെന്ന് അലഹബാദ് ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 3, 2025 12:01 pm

ഭാര്യയുടെ ശരീരവും,സ്വകാര്യതയും അവകാശങ്ങളും ഭര്‍ത്താവിന്റെ നിയന്ത്രണത്തിനോ, ഉടമസ്ഥതയ്ക്കോ വിധേയമല്ലെന്ന് അലഹമബാദ് ഹൈക്കോടതി.വിക്ടോറിയന്‍ കാലഘട്ടത്തിലെ കാലഹരണപ്പെട്ട മാനസീകാവസ്ഥ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കണം.ഭാര്യ സ്വന്തം അവകാശങ്ങളുള്ള വ്യക്തിയാണെണന്ന് ജസ്റ്റിസ് വിനോദ് ദിവാകറിന്റെ ബെഞ്ച് പറഞ്ഞു.

ഭാര്യയുടെ ശാരീരിക സ്വയം ഭരണത്തെയും സ്വകാര്യതയെയും മാനിക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, തുല്യമായ ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ ഭര്‍ത്താവിന്റെ ധാര്‍മിക ബാധ്യത കൂടിയാണ്.ഭാര്യയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ പകര്‍ത്തുകയും ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയും ഭാര്യയുടെ ബന്ധുവിന് അത് പങ്കുവെക്കുകയും ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

ഭാര്യയുടെ അറിവോ സമ്മതമോ കൂടാതെ രഹസ്യമായാണ് ഇത്തരം വിഡിയോ പകര്‍ത്തുകയും പങ്കുവെക്കുകയും ചെയ്തിട്ടുള്ളത്. നിയമപരമായി വിവാഹിതനായ ഭര്‍ത്താവായതിനാല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും കേസിന്റെ മുഴുവന്‍ ക്രിമിനല്‍ നടപടിക്രമങ്ങളും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

TOP NEWS

January 7, 2025
January 7, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.