8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 5, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025

മിന്നൽ മുരളിയുടെ കൂട്ടുകാരൻ മത്സരിക്കാനെത്തിയത് ചാക്യാരായി

Janayugom Webdesk
തിരുവനന്തപുരം
January 4, 2025 9:58 pm

മിന്നൽ മുരളിയുടെ കൂട്ടുകാരനും ഉപദേശകനുമെല്ലാമായ കുഞ്ഞ് ജോസ് മോൻ കലോത്സവത്തിലെത്തിയത് പുതിയ വേഷത്തിലാണ്. ചിരിയിലൂടെ സാമൂഹ്യവിമർശനം നടത്തുന്ന ചാക്യാരായാണ് വസിഷ്ഠ് ഇന്നലെ വേദിയിലെത്തിയത്. ഹൈസ്കൂൾ വിഭാഗം ചാക്യാർകൂത്ത് മത്സരത്തിൽ, പാഞ്ചാലി സ്വയംവരം കഥയിലൂടെ നാട്ടിലിന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്ന അന്യായങ്ങളും അനീതികളുമെല്ലാം നർമ്മത്തിന്റെ മേമ്പൊടിയോടെ വസിഷ്ഠ് അവതരിപ്പിച്ചു. മത്സരത്തിൽ എ ഗ്രേഡും വസിഷ്ഠ് സ്വന്തമാക്കി. ഷൊർണൂർ സ്വദേശിയായ വസിഷ്ഠ് വാണിയംകുളം ടിആർകെ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ ഉമേഷും അമ്മ ജ്യോതിയും അതേ സ്കൂളിലെ അധ്യാപകർ. ആദ്യമായാണ് വസിഷ്ഠ് സംസ്ഥാനതലത്തിൽ മത്സരിക്കാനെത്തുന്നത്. കഴിഞ്ഞ വർഷം ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. നാടകം, ദേശഭക്തിഗാനം എന്നിവയിൽ നേരത്തെ മത്സരിച്ചിരുന്നു. നാടകത്തിലൂടെയാണ് വസിഷ്ഠ് സിനിമയിലേക്കെത്തുന്നത്. ഏഴാം വയസിൽ ആദ്യമായി അഭിനയിക്കുന്നത് ജനഭേരി തിയറ്റേഴ്സിന്റെ കുറത്തി എന്ന നാടകത്തിൽ. പിന്നീട് മരത്തലയൻ എന്ന കുട്ടികളുടെ നാടകത്തിലും അഭിനയിച്ചു.

ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലേക്ക് അവസരം ലഭിച്ചത് ഓഡിഷനിലൂടെയാണ്. സിനിമയിൽ അജു വർഗീസിന്റെ കുട്ടിക്കാലമാണ് വസിഷ്ഠ് അവതരിപ്പിച്ചത്. കുടുക്ക് പൊട്ടിയ കുപ്പായം എന്ന പാട്ടിലൂടെയാണ് ബേസിൽ ജോസഫിന്റെ ശ്രദ്ധയിലേക്ക് വസിഷ്ഠ് എത്തുന്നത്. അങ്ങനെയാണ് മിന്നൽ മുരളിയിലെ ആദ്യാവസാനമുള്ള കഥാപാത്രമാകാനുള്ള അവസരം ലഭിച്ചത്. തുടർന്ന് പുഷ്പകവിമാനം, ഭഗവാൻ ദാസന്റെ രാമരാജ്യം തുടങ്ങി പല സിനിമകളിലും അഭിനയിച്ചു. മമ്മൂട്ടി നായകനായ ബസൂക്ക, ധ്യാൻ നായകനായ കോപ് അങ്കിൾ എന്നിവയാണ് ഇനി വരാനിരിക്കുന്ന പ്രധാന സിനിമകൾ. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.