20 December 2025, Saturday

Related news

November 27, 2025
November 22, 2025
October 6, 2025
May 25, 2025
March 16, 2025
March 5, 2025
February 15, 2025
February 11, 2025
February 9, 2025
January 7, 2025

ആലപ്പുഴയില്‍ രണ്ട് കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റു

Janayugom Webdesk
ഹരിപ്പാട്
January 5, 2025 6:53 pm

ആറാട്ടുപുഴയിൽ രണ്ടു കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റു. വലിയഴീക്കൽ വിളുമ്പത്ത് ബിനുവിന്റെ മകൾ ഐഷ്മി (7), രാമഞ്ചേരി കണ്ണങ്കരേത്ത് പടീറ്റതിൽ സുജിത്തിന്റെ മകൻ നാലര വയസുകാരൻ ദർശിത് എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് സമീപമുളള വീട്ടിലേക്കു ഡാൻസ് പ്രാക്ടീസിനായി പോകുമ്പോഴാണ് ഐഷ്മിയെ ആക്രമിച്ചത്. കുട്ടിയുടെ വലതു കണ്ണിനു സാരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും മൂന്നിടത്തു കടിയേറ്റു.
വൈകീട്ട് ആറോടെ വീടിനു സമീപത്തുവെച്ചാണ് ദർശിതിനെ ആക്രമിച്ചത്. ദർശിതിന്റെ നെഞ്ചു ഭാഗത്താണ് കടിയേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.