24 December 2025, Wednesday

Related news

December 24, 2025
December 21, 2025
December 20, 2025
December 20, 2025
December 15, 2025
December 4, 2025
November 30, 2025
October 30, 2025
October 29, 2025
October 29, 2025

ആലപ്പുഴയിൽ മുഖംമൂടി ആക്രമണത്തിന് വിധേയനായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
ആലപ്പുഴ
January 6, 2025 1:13 pm

ആലപ്പുഴയിൽ മുഖംമൂടി ആക്രമണത്തിന് വിധേയനായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ (58) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ബുധനാഴ്ച പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു ആക്രമണം നടത്തിയത് . കവര്‍ച്ച നടത്തുകയായിരുന്നു ആക്രമിയുടെ ലക്ഷ്യമെന്നാണ് നിഗമനം. മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.