15 December 2025, Monday

Related news

December 13, 2025
December 12, 2025
December 12, 2025
December 8, 2025
December 5, 2025
December 4, 2025
December 1, 2025
November 30, 2025
November 29, 2025
November 29, 2025

മകരവിളക്ക് നാളെ ;ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്

Janayugom Webdesk
തിരുവനന്തപുരം
January 13, 2025 10:50 am

മകരവിളക്കിന് മണിക്കൂറുകൾമാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടകരുടെ തിരക്ക്‌. ചൊവ്വാഴ്‌ചയാണ്‌ മകരവിളക്ക്.രാവിലെ 8.55ന്‌ മകരസംക്രമ പൂജ. ഇതിനുശേഷം തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നും കൊണ്ടുവരുന്ന നെയ്യുപയോഗിച്ച് അഭിഷേകം ചെയ്യും.

ചൊവ്വ വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കാനയിക്കും. സന്നിധാനത്ത് തന്ത്രി കണ്ഠര്‌ രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയത്ത്‌ പൊന്നമ്പലമേട്ടിൽ മകരവിളിക്ക്‌ തെളിക്കും. 19 വരെ മാത്രമേ തീർഥാടകർക്ക് ശബരിമലയിൽ ദർശനം ഉണ്ടാകൂ. 20ന് നട അടയ്‌ക്കുന്നതോടെ മകരവിളക്ക് തീർഥാടനത്തിന് സമാപനമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.