18 January 2026, Sunday

Related news

January 17, 2026
January 13, 2026
January 5, 2026
January 5, 2026
January 3, 2026
January 3, 2026
January 1, 2026
December 29, 2025
December 25, 2025
December 21, 2025

ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Janayugom Webdesk
റായ്‌പൂർ :
January 16, 2025 9:27 pm

ഛത്തീസ്ഗഢിലെ ബീജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ സൗത്ത് ബസ്തർ പ്രദേശത്തെ വനങ്ങളിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടന്നത്. 3,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് ബുധനാഴ്ച രാത്രി സുക്മയിൽ നിന്ന് ആരംഭിച്ച ഓപ്പറേഷനിൽ പങ്കെടുക്കുന്നത്.

സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും ശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. 3 ജില്ലകളിൽ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെ ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും സിആർപിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.‌സുരക്ഷാ സൈനികർക്കു പരുക്കേറ്റിട്ടില്ല. മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.