21 February 2026, Saturday

Related news

February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 11, 2026
January 27, 2026
January 25, 2026
January 22, 2026
January 22, 2026
January 21, 2026

വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം, എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കും; നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
January 17, 2025 10:03 am

കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം പൂർത്തിയാക്കുമെന്നും ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍.പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ നമസ്കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകിയാണ് സ്വീകരിച്ചത്. ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. 

സമീപ കാലത്തു നിരവധി ദുരന്തങ്ങൾ ആണ് നേരിട്ടത്. വയനാട്ടിൽ ഉരുള്‍പൊട്ടൽ ദുരന്തവും ഉണ്ടായി. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്രസഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുൻഗണന നൽകുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

ദാരിദ്ര നിർമ്മാർജ്ജനത്തിനു മുൻഗണന നൽകുന്നുണ്ടെന്നും എല്ലാവര്‍ക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്റർനെറ്റ് സാർവത്രികമാക്കിയത് മുതൽ ഡിജിറ്റൽ സർവെ നടപടികൾ പൂർത്തിയാക്കിയതിൽ വരെ കേരളം നേട്ടത്തിന്റെ പാതയിലാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് നടപടിയെടുത്തു ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടം എടുത്തു പറയേണ്ടതാണ്. കേന്ദ്രവുമായി ചേർന്ന് ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുകയാണെന്നും ഗവർണർ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.