26 December 2025, Friday

Related news

December 26, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
January 17, 2025 11:17 pm

നെടുമങ്ങാടിന് സമീപം ഇരിഞ്ചയത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരുസ്ത്രീ മരിച്ചു. കാവല്ലൂർ സ്വദേശി ദാസിനി (60) ആണ് മരിച്ചത്.സ്ത്രീകളും കുട്ടികളും അടക്കം 49 ഓളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കാട്ടാക്കട, പെരുങ്കടവിള, ഒറ്റശേഖരമംഗ ലത്തു നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകട ത്തിൽ പെട്ടത്.
ഗുരുതരമയി പരിക്കേറ്റ ദാസി നിയെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രാത്രി വൈകിയും ലഭ്യമായിട്ടില്ല. രാത്രി എട്ടയോരടെ കുടുംബസമേതം വിനോദയാത്രക്കായി പുറപ്പെട്ടവർ സഞ്ചരിച്ചിരുന്ന സവാഹനം നെടുമങ്ങാട്, വെമ്പായം റോഡിൽ ഇരിഞ്ചയം പാൽ സൊസൈറ്റിക്ക് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപവാസികളും ചേർന്ന് ഉടൻ രക്ഷാവ്രർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ നിരവധി ആംബുലൻസുകളിൽ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ നിന്ന് ഗുരുതരമായി പരിക്കേറ്റവരെ രാത്രി 11 മണിയോടെ തിരുവനന്തപുരം മെഡിക്കൽകോളജിലേക്ക് മാറ്റി. പലർക്കും ഗുരുതരപരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. നെടുമങ്ങാട്, പൊലീസും ഫയർഫോഴ്സും സ്ഥലത്തെി തുടർ രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകി. അപകടത്തിൽ കൂടുതൽ ആളുകൾ ബസിനടിയിൽ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വാഹനം ഉയർത്തിയുള്ള പരിശോധനയും നടത്തി. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമെ അപകടകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.